209 രൂപയുടെ ആകര്‍ഷണീയമായ പ്ലാനുമായി വൊഡഫോണ്‍ രംഗത്ത്

vodafone

മുംബൈ: പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വൊഡഫോണ്‍ മികച്ച പ്ലാനുമായി രംഗത്ത്. പ്രതിദിനം 1.5 ജിബിയുടെ ഡേറ്റയും പരിധിയില്ലാത്ത കോളുകളും കേവലം 209 രൂപയ്ക്ക് ലഭ്യമാക്കുന്ന പ്ലാനാണ് വൊഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ സമാന പ്ലാനിനോട് മത്സരിക്കാന്‍ തയ്യാറായിട്ടാണ് വൊഡഫോണ്‍ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചത്.

28 ദിവസ കാലാവധിയുളള വൊഡഫോണിന്റെ പുതിയ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്. ഇതൊടൊപ്പം കൂടുതല്‍ ദിവസം ഈ ഓഫര്‍ ലഭിക്കുന്നതിന് കൂടിയ നിരക്കിലുളള പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 84 ദിവസത്തേയ്ക്ക് 479 രൂപയും 90 ദിവസത്തേയ്ക്ക് 529 രൂപയും ഈടാക്കുന്ന ആകര്‍ഷണീയമായ പ്ലാനാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

ഇതിന് പുറമേ ഈ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് വൊഡഫോണ്‍ പ്ലേ ആപ്പില്‍ പ്രവേശിച്ച് 300 ലൈവ് ടിവികളും, സിനിമകളും മറ്റു ഷോകളും കാണുന്നതിനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1.4 ജിബി ഡേറ്റ പ്രതിദിനം ലഭ്യമാക്കുന്ന 199, 448, 509 രൂപ നിരക്ക് വരുന്ന പ്ലാനുകളും വൊഡഫോണിന്റേതായുണ്ട്.

Top