കൂടുതല്‍ വാലിഡിറ്റി; 225 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോണ്‍

വോഡഫോണ്‍ ഇപ്പോള്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ഒരു പുതിയ പ്ലാന്‍ കൂടി പുറത്തിറക്കി. 48 ദിവസം വാലിഡിറ്റിയുള്ള 225 രൂപയുടെ പ്ലാന്‍ എന്ന നിലയിലാണ് വോഡാഫോണ്‍ പുതിയ പ്ലാന്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇന്ത്യയ്ക്കുള്ളില്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിംഗ് സേവനങ്ങള്‍ ലഭിക്കും.

പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റാ ആനുകൂല്യം പരിശോധിച്ചാല്‍ 4 ജിബി 4 ജി / 3 ജി / 2 ജി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 48 ദിവസം തന്നെ കാലയളവ് വാലിഡിറ്റി ഉള്ള 600 എസ്എംഎസും പ്ലാനിലൂടെ കമ്പനി ലഭ്യമാക്കും. അധിക ഡാറ്റ ഉപയോഗിക്കാത്ത കൂടുതല്‍ കോളുകള്‍ ആവശ്യമുള്ള ആളുകള്‍ക്ക് സഹായകരമാവുന്ന പ്ലാനാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

225 രൂപയുടെ പ്ലാനിന് സമാനമായി വോഡഫോണ്‍ 205 രൂപ 299 രൂപ എന്നീ നിരക്കുകളിലും പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ആനുകൂല്യങ്ങളേക്കാള്‍ വാലിഡിറ്റിക്ക് പ്രാധാന്യം നല്‍കുന്നവരെ ലക്ഷ്യമിട്ടുള്ള പ്ലാനുകളാണ്. 205 രൂപയുടെ പ്ലാനിനൊപ്പം 2 ജിബി ഡാറ്റയും 38 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്സ് കോളിംഗും 600 എസ്എംഎസുമാണ് വോഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

Top