‘വൊഡാഫോണ്‍ യു പ്ലാന്‍’;353 രൂപക്ക് ഒരു മാസം 1000 ജിബി ഡാറ്റ

vodafone

ജിയോ, എയര്‍ടെല്‍ എന്നിവയ്‌ക്കെതിരെ കടുത്ത മത്സരത്തിനൊരുങ്ങി വൊഡാഫോണ്‍ രംഗത്ത്. 353 രൂപയ്ക്ക് ഒരു മാസം 1000 ജിബി ഡാറ്റയാണ് പുതിയ പ്ലാനിലൂടെ ലഭിക്കുക. വൊഡാഫോണ്‍ യു എന്നാണ് പ്ലാനിന്റെ പേര്. വൊഡാഫോണ്‍ ബ്രോഡ്ബ്രാന്‍ഡ് കണക്ഷനുകളുടെ ഏറ്റവും പുതിയ ഓഫര്‍ ആണിത്.

ഒരു വര്‍ഷത്തേക്കുള്ള വൊഡാഫോണിന്റെ ഈ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ പ്രകാരം 12 ടിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. അതായത് ഓരോ മാസവും 1000 ജിബി വീതം. ഒരു മാസത്തെ ചാര്‍ജ്ജ് വരുന്നത് 353 രൂപയും. ഇത് പ്രകാരം ഫലത്തില്‍ ഒരു ജിബിക്ക് 35 പൈസ മാത്രമേ വരുകയുള്ളൂ.

ജിയോയുടെ ജിയോ ഫൈബര്‍ നല്‍കുന്ന 1.1 ടിബി ഓഫറിന് വെല്ലുവിളി ആകും ഈ ഓഫര്‍. 78 എംബിപിഎസ് സ്പീഡ് ആണ് വൊഡാഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ ഹൈദരാബാദ് പോലുള്ള ചില സ്ഥലങ്ങളില്‍ 150 എംബിപിഎസ്, 200 എംബിപിഎസ് എന്നിവയുടെ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.

Top