വോഡഫോണിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റി

VODAFONE

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍. 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസേന 250 മിനിറ്റ് വോയ്‌സ് കോളുകളും 4 ജിബി 4ജി/3ജി ഡാറ്റയുമാണ് പ്ലാനില്‍ നല്‍കുന്നത്. കര്‍ണാടകയിലും മുംബൈ സര്‍ക്കിളുകളിലുമാണ് പ്ലാന്‍ ഇപ്പോള്‍ ലഭ്യമാകുക.

399, 448 രൂപയുടെ മറ്റു പ്രീപെയ്ഡ് പ്ലാനുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. ഈ പ്ലാനുകളില്‍ 1.4 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി വോയ്‌സ് കോളിങും ദിവസേന 100 എസ്എംഎസുമാണ് നല്‍കുന്നത്.

Top