vodafone introduced new data pack

vodafone

ന്യൂഡല്‍ഹി: ഡാറ്റാ നിരക്കില്‍ വന്‍ ഇളവ് നല്‍കി റിലയന്‍സിന്റെ ജിയോ തരംഗമായതോടെ കിടപിടിക്കാന്‍ പുതിയ ഓഫറുകളുമായി വോഡഫോണും രംഗത്ത്.

ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബി നല്‍കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. എന്നാല്‍ 4ജി സമാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക.

ഒരു ജിബിയും അതിനു മുകളിലുമുള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റകൂടി ലഭ്യമാകുക. ഒരു ജിബി ഡാറ്റക്ക് നിലവില്‍ 250 രൂപയാണ്.

ഡിസംബര്‍ 31 വരെയാണ് ഓഫറിന്റെ കാലാവധി.

ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും.

അതേ സമയം യുപി,ഹരിയാന,കര്‍ണാടക,ഗുജറാത്ത്,പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്,മഹാരാഷ്ട്ര,ഗോവ,അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമെ ഓഫര്‍ ലഭ്യമാകൂ.

എയര്‍ടെലും ബിഎസ്എന്‍എല്ലും ജിയോയുടെ സാന്നിധ്യത്തെ തുടര്‍ന്ന് നേരത്തെ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.

ആജീവനാന്തം സൗജന്യ കോളിങും ഈ വര്‍ഷാവസാനം വരെ പരിധിയില്ലാത്ത ഡാറ്റ സൗജന്യമായും നല്‍കിയാണ് ജിയോ മാര്‍ക്കറ്റില്‍ അവതരിച്ചത്.

Top