വോഡഫോണ്‍ 99, 109 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു

VODAFONE

വോഡഫോണ്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 99, 109 രൂപയുടെ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് പ്ലാനുകളുടെ വാലിഡിറ്റി. 109 രൂപ റീചാര്‍ജില്‍ 1 ജിബി 3ജി/4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുന്നുണ്ട്.

99 രൂപ റീചാര്‍ജ് ജിയോയുടെ 98 രൂപയുടെ പ്ലാനിനോടാണ് മത്സരം. ജിയോ പ്ലാനില്‍ 2 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

Top