പുതിയ 159 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍-ഐഡിയ

vodafone

പുതിയ 159 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ. പ്ലാനില്‍ ദിവസേന 1 ജി.ബി ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ പ്രതിദിനം 100 എസ്.എം.എസും ലഭിക്കും. 28 ദിവസമാണ് ഡാറ്റയുടെയും എസ്.എം.എസിന്റെയും കാലാവധി. പ്രതിദിനം പരമാവധി 250 മിനിറ്റു ടോക് ടൈം ലഭിക്കും.

ഹുവായ് പുറത്തിറക്കുന്ന മേറ്റ് 20 പ്രോയുമായിപ്പോള്‍ വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് കരാര്‍ വെച്ചിട്ടുണ്ട്. ഇതു പ്രകാരം ആകെ മാസവാടകയുടെ 20 ശതമാനം കിഴിവ് ലഭിക്കും. 12 മാസത്തേയ്ക്കാണ് ഈ ഓഫര്‍. 499 രൂപ മുതല്‍ തുടങ്ങുന്ന റെഡ്/നിര്‍വാന പോസ്റ്റ്പെയ്ഡ് കണക്ഷനുകളിലാകും ഈ സേവനം ലഭ്യമാവുക. അതേസമയം 199 രൂപയ്ക്കു റീചാര്‍ജു ചെയ്താല്‍ പ്രതിദിനം 1.1 ജി.ബി ഡാറ്റ ലഭിക്കുന്ന ഓഫറും വോഡഫോണ്‍-ഐഡിയ കസ്റ്റമേഴ്സിനായി നിലവിലുണ്ട്.

Top