VODAFONE INDIA

vodafone

ന്യൂഡല്‍ഹി: 4ജി തരംഗവുമായി എത്തിയ റിലയന്‍സ് ജിയോയെ നേരിടാന്‍ അത്യൂഗ്ര ഓഫറുമായി വോഡാഫോണ്‍ ഇന്ത്യ. കമ്പനിയുടെ ഏറ്റവും പുതിയ ഓഫര്‍ പ്രകാരം പതിനാറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡ് 3ജി/4ജി ലഭിക്കും.

ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും യൂസര്‍മാര്‍ക്ക് ഈ ഓഫര്‍ ചെയ്യാവുന്നതാണ്. ഒരു ദിവസത്തില്‍ 24 തവണ ഇത് ചെയ്യാം. super hour എന്നാണ് ഓഫറിന് വോഡാഫോണ്‍ ഇതിനിട്ടിരിക്കുന്ന പേര്.

ഏഴ് രൂപയ്ക്ക് വോഡാഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ നല്‍കുന്ന ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് പുതിയ ഓഫറുകളുടെ ലോഞ്ചിങ്ങ്. ജനുവരി ഒമ്പതോടെ എല്ലാ സര്‍ക്കിളുകളിലുമുള്ള പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ഓഫര്‍ ലഭ്യമാകുമെന്നും വോഡാഫോണ്‍ ഇന്ത്യ അറിയിച്ചു.

സര്‍ക്കിളുകള്‍ക്കനുസരിച്ച് ഓഫര്‍ നിരക്കുകളില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകും.

ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്,പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ പുതിയ ഓഫര്‍ ലഭ്യമാകില്ല. 2ജി യൂസര്‍മാര്‍ക്കായി അഞ്ച് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന ഓഫറുമുണ്ട്.

പുതിയ വോയ്‌സ്,ഡേറ്റാ പാക്കുകള്‍ എത്രതവണ വേണമെങ്കിലും ചെയ്യാമെന്നും കമ്പനി അറിയിച്ചു. പുതിയ ഓഫറുകള്‍ വഴി യൂസര്‍മാര്‍ക്ക് വോഡാഫോണ്‍ പ്ലേയിലെ വീഡിയോകളും സിനിമകളും കാണാം. മാര്‍ച്ച് 31 വരെ വോഡാഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്ഷന്‍ തികച്ചും സൗജന്യമായിരിക്കും.

Top