പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍ ആര്‍ക്ക് വേണമെങ്കിലും ചെയ്യാം; സംയുക്തപദ്ധതിയുമായി പേടിഎം

ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് റീചാര്‍ജുകള്‍ ആര്‍ക്ക് വേണമെങ്കിലും ഇനി പേടിഎം ആപ്പിലൂടെ ചെയ്യാം. റീചാര്‍ജ് സാത്തി പദ്ധതിക്ക് സംയുക്തമായി തുടക്കമിട്ട് പേടിഎമ്മും വോഡഫോണ്‍ ഐഡിയയും. ഫാര്‍മസിസ്റ്റുമാര്‍, പാല്‍പത്ര വിതരണക്കാര്‍, സെക്യൂരിറ്റി ജീവനക്കാരായ വ്യക്തികള്‍ തുടങ്ങി ഏതൊരു പേടിഎം ഉപഭോക്താവിനും ഈ പദ്ധതിയുടെ ഭാഗമായി ഏതു വോഡഫോണ്‍ ഐഡിയ നമ്പറും റീചാര്‍ജു ചെയ്യുകയും വരുമാനം നേടുകയും ചെയ്യാം.

പേടിഎം ആപ്പിലെ പ്രീപെയ്ഡ്/പോസ്റ്റ്പെയ്ഡ് പെയ്മെന്റ് വിഭാഗത്തിലെ സ്റ്റേ അറ്റ് ഹോം എസ്സന്‍ഷ്യല്‍സ് വിഭാഗം വഴിയാണ് എല്ലാ റീചാര്‍ജുകളും ഇടപാടുകളും സുരക്ഷിതമായി നടത്തുക. വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും പ്രതിമാസം 5000 രൂപ വരെ അധിക വരുമാനം നേടാന്‍ സഹായിക്കുന്നതാണ് റീചാര്‍ജ് സാത്തി പദ്ധതി.

പേടിഎം ആപ്പ് ഡൗണ്‍ലോഡു ചെയ്ത് രജിസ്റ്റര്‍ ചെയ്താലുടന്‍ മൊബൈല്‍ റീചാര്‍ജ് വില്‍പനയും ആരംഭിക്കാനാവും. ജനങ്ങള്‍ക്ക് ഏറെ സഹായവും അതോടൊപ്പം അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് അഭയ് ശര്‍മ്മ ചൂണ്ടിക്കാട്ടുന്നത്.

Top