വോഡഫോണ്‍ – ഐഡിയ ലയനം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും

ന്യൂഡല്‍ഹി: വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റേയും ലയനം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും.

ഇതേതുടര്‍ന്ന്, ലയനത്തിന് ഐഡിയ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കി.

ഗാന്ധിനഗറില്‍ ചേര്‍ന്ന ഓഹരിപങ്കാളികളുടെ യോഗത്തിലാണ് തീരുമാനം.

ദേശീയ കമ്പനിയായ ട്രൈബ്യൂണലിന്റെ അനുമതിയും ടെലികോം വകുപ്പിന്റെ അംഗീകാരവും നേടുന്നതോടെ ലയനം പ്രഖ്യാപിക്കാനാണ് ഇരുകമ്പനികളുടെയും തീരുമാനം.

ലയനത്തിനുശേഷം കമ്പനിയില്‍ വോഡഫോണിന് 45.1 ശതമാനം ഓഹരിയും ഐഡിയയുടെ മാതൃകമ്പനിയായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 26 ശതമാനം ഓഹരിയുമാണ് ലഭിക്കുക.

ബാക്കി 28.9 ശതമാനം മറ്റ് ഓഹരിഉടമകള്‍ക്ക് മാറ്റിവയ്ക്കും.

രാജ്യത്തെ ടെലികോം രംഗത്തെ രണ്ടും മൂന്നും സ്ഥാനക്കാരാണ് വോഡഫോണും ഐഡിയയും.

ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാനാണ് കമ്പനികളുടെ ലയനപ്രഖ്യാപനം.

Top