വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടി; വിട്ടുപോകുന്നവരുടെ എണ്ണം കൂടി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ ടെലികോം സബ്‌സ്‌ക്രിപ്ഷന്‍ ഡേറ്റാ റിപ്പോര്‍ട്ട് പ്രകാരം നഷ്ടം നേരിട്ട് വോഡഫോണ്‍ ഐഡിയ. വോഡഫോണ്‍ ഐഡിയക്ക് ജൂലൈയില്‍ 37.26 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

ട്രായ് റിപ്പോര്‍ട്ടില്‍ റിലയന്‍സ് ജിയോ ജൂലൈയില്‍ 35.5 ലക്ഷം പുതിയ വരിക്കാരുടെ ചേര്‍ത്തപ്പോള്‍ എയര്‍ടെല്‍ 32.6 ലക്ഷം വയര്‍ലെസ് വരിക്കാരെ സ്വന്തമാക്കി. ഇക്കാലയളവില്‍ ഏറ്റവും എന്നാല്‍, ബിഎസ്എന്‍എലിന് 3.2 ലക്ഷം പുതിയ വരിക്കാരെ ലഭിക്കുകയും ചെയ്തു

നിലവില്‍ 40 കോടി ഉപയോക്താക്കളുള്ള ഏറ്റവും മികച്ച വയര്‍ലെസ് ദാതാവ് റിലയന്‍സ് ജിയോ തന്നെയാണ്. ഭാരതി എയര്‍ടെലിന് 31.99 കോടി വരിക്കാരും വോഡഫോണ്‍ ഐഡിയയ്ക്ക് 30.13 കോടി വരിക്കാരുമുണ്ട്. എന്നാല്‍, വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളുടെ വിഭാഗത്തില്‍ ബിഎസ്എന്‍എല്‍ 78.6 ലക്ഷം ഉപയോക്താക്കളുമായി ഒന്നാം സ്ഥാനത്തും ഭാരതി എയര്‍ടെല്‍ 24.9 ദശലക്ഷം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്തുമുണ്ട്.

Top