വോഡഫോണ്‍ ഐഡിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം, നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് കുമാര്‍ മംഗലം ബിര്‍ള. ബുധനാഴ്ച ചേര്‍ന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് കുമാര്‍ മംഗലം ബിര്‍ളയുടെ രാജി അംഗീകരിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിര്‍ദേശത്തില്‍ ഹിമാന്‍ഷു കപാനിയയെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.

ടെലികോം രംഗത്ത് 25 കൊല്ലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹിമാന്‍ഷു കപാനി. വിവിധ ടെലികോം കമ്പനികളുടെ ബോര്‍ഡ് അംഗമായി പ്രവൃത്തിച്ചിട്ടുമുണ്ട്. സെല്ലൂലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ഗ്ലോബല്‍ ജിഎസ്എംഎയുടെ ബോര്‍ഡംഗമായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. സെല്ലൂലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വോഡഫോണ്‍ ഐഡിയ കമ്പനിയിലെ തന്റെ മുഴുവന്‍ ഓഹരിയും രാജ്യത്തെ ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നല്‍കാന്‍ തയാറാണെന്ന് കുമാര്‍ മംഗളം ബിര്‍ള രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കുമാര്‍ മംഗലം ബിര്‍ളയുടെ നിര്‍ദേശം ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് രാജി.

Top