നെറ്റ് വർക്ക് തടസ്സത്തിന് കാരണം ഫൈബർ ശൃംഖലയിൽ ഉണ്ടായ തകരാറെന്ന വിശദീകരണവുമായി വോഡഫോൺ -ഐഡിയ

തിരുവനന്തപുരം: ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്വര്‍ക്കായ വി ഐയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം. സംസ്ഥാനത്തുടനീളം ഇന്നലെ വി ഐയുടെ സേവനം തടസപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്.

ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വി. ഐയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നും വി. ഐ വിശദമാക്കുന്നു. നെറ്റ് വര്‍ക്കിലുണ്ടായ തകരാറ് പരിഹരിച്ചതായും സര്‍വ്വീസ് പൂര്‍ണമായ രീതിയില്‍ പുനസ്ഥാപിച്ചതായും വൊഡാഫോൺ-ഐഡിയ വ്യക്തമാക്കി.

Top