വോഡഫോൺ ഐഡിയയുടെ 5ജി സേവനങ്ങൾ ഉടനെത്തും

രാജ്യത്തെ മൂന്നാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ, 5ജി സേവനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഉടനെ തന്നെ 5ജി സേവനം ആരംഭിക്കാനാണ് വോഡഫോൺ ഐഡിയയുടെ തീരുമാനം. എന്നാല്‍ എന്നു മുതല്‍ സേവനങ്ങള്‍ ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. അൾട്രാ ഹൈ-സ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുടെ ആരംഭത്തിനോ കവറേജിനോ കമ്പനി പ്രത്യേക സമയക്രമമൊന്നും പറഞ്ഞിട്ടുമില്ല. വൈകാതെ തന്നെ വോഡഫോൺ ഐഡിയ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന

2023 മാർച്ചോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും 2024 മാർച്ചോടെ ഇന്ത്യയിലുടനീളവും 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. 2023 ഡിസംബറോട് രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിലയന്‍സി ജിയോയുടെ വാഗ്ദാനം. സർക്കാരിന് നൽകേണ്ട ഏകദേശം 16,000 കോടി രൂപ ഇക്വിറ്റിയായി മാറ്റാൻ തീരുമാനിച്ചിട്ടും വോഡഫോൺ ഐഡിയയിൽ സാമ്പത്തിക സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Top