ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ 69 രൂപയുടെ പുതിയ ‘സൂപ്പര്‍ വീക്ക് പ്ലാനു’മായി വൊഡാഫോണ്‍

vodafone

സൗജന്യകോളുകളും 500 എംബി ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ പുതിയ ‘സൂപ്പര്‍ വീക്ക് പ്ലാനു’മായി വൊഡാഫോണ്‍.

ഏഴ് ദിവസമായിരിക്കും പ്ലാനിന്റെ കാലപരിധി ഉണ്ടായിരിക്കുക.

സൂപ്പര്‍ വീക്ക് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് എത്രതവണ വേണമെങ്കിലും പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാനും സാധിക്കുന്നതാണ്.

കുറച്ച് നാളുകളിലേക്ക് മാത്രം ഡാറ്റയും അണ്‍ലിമിറ്റഡ് വിളികളും ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് പ്ലാന്‍.

സൂപ്പര്‍ വീക്ക് പ്ലാനിന് കീഴില്‍ വെറെയും റീച്ചാര്‍ജ് പായ്ക്കുകള്‍ വോഡാഫോണിലുണ്ട്.

49 രൂപയുടെ സൂപ്പര്‍ വീക്ക് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് വോഡാഫോണ്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത ലോക്കല്‍ എസ്ടിഡി കോളുകളും 250 സവ ഡാറ്റയും ലഭിക്കും.

കൂടാതെ 89 രൂപയുടെ സൂപ്പര്‍ വീക്ക് പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ 100 മിനിറ്റ് ടോക്ക്‌ടൈമും ലഭിക്കും.

52 രൂപയുടെയും 87 രൂപയുടേയും രണ്ട് റീച്ചാര്‍ജ് പായ്ക്കുകള്‍ കൂടി സൂപ്പര്‍ വീക്ക് പ്ലാനിന് കീഴില്‍ വരുന്നുണ്ട്.

52 രൂപ റീചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് വൊഡാഫോണ്‍ കോളുകളും പരിധിയില്ലാത്ത 4ജി/3ജി ഡാറ്റയും ലഭിക്കും.

87 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ വോഡാഫോണ്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത വിളിയും, മറ്റ് നമ്പറുകളിലേക്ക് 100 മിനിറ്റ് ടോക്ക് ടൈമും, പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും.

Top