പ്രീപെയ്ഡ് റീചാര്‍ജുകളില്‍ 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി വോഡഫോണ്‍

VODAFONE

വോഡഫോണ്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി കമ്പനി. മൈ വോഡഫോണ്‍ ആപ്പിലൂടെയാണ് ഓഫര്‍ ലഭിക്കുക. 50 വൗച്ചറുകളാണ് ലഭിക്കുന്നത്. 399, 458, 509 രൂപയുടെ റീചാര്‍ജുകളിലാണ് വൗച്ചറുകള്‍ ലഭിക്കുക.

50 രൂപയുടെ 8 വൗച്ചറുകളാണ് 399 രൂപാ റീചാര്‍ജില്‍ കമ്പനി നല്‍കുന്നത്. എന്നാല്‍ 458, 509 റീചാര്‍ജുകളില്‍ 9ഉം 10ഉം വൗച്ചറുകള്‍ നല്‍കുന്നുണ്ട്. ഈ മൂന്ന് റീചര്‍ജുകളിലും 1.4 ജിബി 4ജി/3ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി റോമിംഗ് കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്.

Top