ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് വൊഡാഫോണ്‍

vodafone

പഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വൊഡാഫോണ്‍. 199 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്കായിരിക്കും. കൂടാതെ ഈ പായ്ക്കുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണ്. കൂടാതെ 100 എസ്.എം.എസും ഇതില്‍ ലഭിക്കും. ഓഫറിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ്.

വൊഡാഫോണിന്റെ മറ്റൊരു വലിയ ഓഫറാണ് 799 രൂപയ്ക്ക് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 799 രൂപയ്ക്ക് ഈ ഓഫര്‍ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകും. ദിവസേന 4.5 ജി.ബി ഡാറ്റയും, 28 ദിവസത്തേക്ക് വാലിഡിറ്റിയും ലഭിക്കുന്നതാണ്. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും.

399 രൂപയുടെ റീച്ചാര്‍ജില്‍ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് മറ്റൊരു ഓഫറും ലഭിക്കുന്നു. ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്കാണ് ഓഫര്‍. കൂടാതെ 70 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണ്. 100 എസ്.എം.എസ് ദിവസേന ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകും.

Top