Vodafone commits investment worth Rs 13000 crore in India

ലണ്ടന്‍: ഇന്ത്യയില്‍ 13,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ബ്രിട്ടീഷ് ടെലികോം ഭീമന്‍മാരായ വോഡഫോണ്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വോഡഫോണ്‍ ഇന്ത്യ സിഇഒ വിറ്റോറിയോ കളാവോയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

13,000 കോടി രൂപയുടെ നിക്ഷേപത്തില്‍ 8,000 കോടി രൂപ നിലവിലെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുന്നതിനും 3,000 കോടി രൂപ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ചെലവിടുക. നാലാം ഘട്ട ഡേറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന് 1000 കോടിയാണ് വകയിരുത്തുക. രാജ്യത്തെ ടെലികോം മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഡേറ്റ സെന്റര്‍ സ്ഥാപിക്കുന്നത്.

Top