പുതിയ പ്ലാനുമായി വോഡഫോണ്‍; 597 രൂപ പ്ലാനില്‍ 168 ദിവസത്തെ വാലിഡിറ്റി

vodafone

പുതിയ പ്ലാനുമായി വോഡഫോണ്‍ രംഗത്ത്. എയര്‍ടെല്ലിന്റെ 597 രൂപയുടെ പ്ലാനിന് സമാനമായ പ്ലാന്‍ ആണിത്. 597 രൂപ പ്ലാനില്‍ 168 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

പ്ലാനില്‍ 10 ജിബി ഹൈ സ്പീഡ് 4ജി ഡാറ്റ, ദിവസനേ 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ എന്നിവയാണുള്ളത്. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 112 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. എന്നാല്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് ഇതേ പ്ലാന്‍ 168 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത്. വോഡഫോണ്‍ ആപ്പിലും വെബ്‌സൈറ്റിലും പ്ലാന്‍ ലഭ്യമാണ്.

എയല്‍ടെല്ലിന്റേയും വോഡഫോണിന്റെയും 597 രൂപയുടെ ഈ പ്ലാന്‍ ജിയോയുടെ 999 രൂപയുടെ പ്ലാനിനോടാണ് മത്സരിക്കുന്നത്. ജിയോ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ്, 60 ജിബി 4ജി ഡാറ്റ എന്നിവ 90 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

Top