വോഡഫോണ്‍ 47 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 125 മിനിറ്റ് വോയ്‌സ് കോളുകളും 500 എംബി ഡാറ്റയും

vodafone

വോഡഫോണ്‍ 47 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. പ്ലാന്‍ പ്രകാരം 125 മിനിറ്റ് വോയ്‌സ് കോളുകളും 50 ലോക്കല്‍/ നാഷണല്‍ എസ്എംഎസും 3ജി/4ജി 500 എംബി ഡാറ്റ 28 ദിവസത്തേക്ക് നല്‍കുന്നുണ്ട്. ചെന്നൈ, കൊല്‍ക്കത്ത, മധ്യപ്രദേശ്, ചണ്ഡീഗഢ് എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭ്യമാകുക. ബാലന്‍സില്‍ നിന്ന കുറച്ചാണ് ഈ ഓഫര്‍ ലഭിക്കുക.

റിലയന്‍സ് ജിയോയുടെ 49 രൂപയുടെ പ്ലാനിനോടുള്ള മത്സരമാണ് വോഡഫോണിന്റേത്. ജിയോയുടെ 49 രൂപ പ്ലാനില്‍ 1ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ദിനംപ്രതി 50 എസ്എംഎസുകളും 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

ഭാരതി എയര്‍ടെല്ലും 47 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 150 മിനിറ്റ് ലോക്കല്‍ എസ്റ്റിഡി നാഷണല്‍ റോമിങ് കോളുകളും 50 ലോക്കല്‍ നാഷണല്‍ എസ്എംഎസും 3ജി/4ജി 500 എംബി ഡാറ്റയും നല്‍കിയിരുന്നു.

Top