ഹയർസെക്കണ്ടറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

ഹയർ സെക്കണ്ടറി ( വൊക്കേഷ്ണൽ) വിഭാഗം ഇംപ്രൂവിമെന്റ്/ സേ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസുകൾ ”0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ ആകെ വിജയം 83.87 ശതമാനമാണ് . വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം വാരിക്കോരി മാർക്കിട്ടെന്ന പരാതി ഒഴിവാക്കാൻ എസ്എസ്എൽസിക്കെന്നെ പോലെ പ്ലസ് ടു വിലും മാർക്ക് നൽകുന്നതിൽ വിദ്യാഭ്യാസവകുപ്പ് തുടക്കം മുതലേ ജാഗ്രത പാലിച്ചിരുന്നു.

Top