വി.എന്‍ വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു

VNVASAVAN

കോട്ടയം: മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു. ബിഷപ്പിനെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദര്‍ശനമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ ആലോചിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചാണ്. നിലവില്‍ സമവായ ചര്‍ച്ചകള്‍ നടത്തേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദര്‍ശനമെന്നും നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് പാലാ ബിഷപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top