സഹകരണ ബാങ്ക് കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജനുവരി 31 വരെ നീട്ടി: വി എന്‍ വാസവന്‍

തിരുവനന്തപുരം: സഹകരണ ബാങ്ക് കുടിശികയുമായി ബന്ധപ്പെട്ടുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജനുവരി 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പിഴപ്പലിശ ഒഴിവാക്കുകയും പലിശ ബാധ്യതയില്‍ 50% ഇളവ് നല്‍കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് പലിശ കൂട്ടി. കേരള ബാങ്കിലെ നിക്ഷേപങ്ങളുടെയും പലിശ കൂട്ടിയിട്ടുണ്ട്. അര ശതമാനം മുക്കാല്‍ ശതമാനം വരെയാണ് പലിശ വര്‍ദ്ധനവെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 10 മുതല്‍ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിക്കുമെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി. 9000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമെന്നും വി എന്‍ വാസവന്‍ അറിയിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് 103 കോടി രൂപ മടക്കി കൊടുത്തു. വിതരണം ചെയ്ത തുകയില്‍ ഒരു ഭാഗം നിക്ഷേപമായി മടങ്ങി വരുന്നു. ഇത് സ്വാഗതാര്‍ഹമാണ്. കരിവന്നൂരില്‍ വായ്പ വിതരണം തുടങ്ങിയെന്നും സ്വര്‍ണ പണയ വായ്പയാണ് നല്‍കി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

Top