സില്‍വര്‍ ലൈന്‍ പദ്ധതി; ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു: വി മുരളീധരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ ഗൗരവപരമായിട്ടുള്ള ഒരു ആലോചനയും നടത്താതെയാണ് കെ റെയില്‍ പദ്ധതി പ്രഖ്യാപിച്ചതും മുന്നോട്ട് പോകുന്നതുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ വിമര്‍ശിച്ചു. ഇത്രയും ബ്രഹത്തായിട്ടുള്ള പദ്ധതി ഒരുലക്ഷത്തിലധികം കോടി രൂപ ചിലവ് വരുന്ന പതിനായിരക്കണക്കിന് ആളുകളുടെ ഭൂമി ഏറ്റെടുക്കല്‍ വേണ്ടി വരുന്ന ഈ പദ്ധതി ഇത്രയും ലാഘവബുദ്ധിയോട് കൂടി കൈകാര്യം ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. സര്‍ക്കാര്‍ കൃത്യമായ തീരുമാനത്തിലെത്തണം.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു മന്ത്രി പറഞ്ഞത് ബഫര്‍ സോണ്‍ ഇല്ല, അത് കഴിഞ്ഞ് സിപിഐഎം പാര്‍ട്ടി പറഞ്ഞു ബഫര്‍ സോണ്‍ ഉണ്ട്, അപ്പോള്‍ മന്ത്രി പറഞ്ഞു പാര്‍ട്ടി പറഞ്ഞെങ്കില്‍ ബഫര്‍ സോണ്‍ ഉണ്ട് എന്നാണ്. അതുകഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നു സാമൂഹിക ആഘാത പഠനത്തില്‍ നെഗറ്റീവ് ആയിട്ട് റിപ്പോര്‍ട്ട് വന്നാലും ഞങ്ങള്‍ പദ്ധതിയുമായി ഇതേ രീതിയില്‍ മുന്നോട്ട് പോകും.സാമ്പത്തിക, പാരിസ്ഥിതിക, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് അടിസ്ഥാനമായിട്ടുള്ള ഘടകങ്ങള്‍ പരിശോധിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

 

Top