vm sudheeran’s statement against pinarayi vijayan

sudheeran

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കാട്ടാള മനോഭാവമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഏകാധിപതികളെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

നിവര്‍ത്തികേടുകൊണ്ടാണ് യു.ഡി.എഫ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തുന്നത്. അധികാരലഹരിയില്‍ സമനില തെറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിക്ക്.

വാടകയ്ക്ക് ആളെ വച്ച് കരിങ്കൊടി കാട്ടി എന്ന പരമാര്‍ശത്തിലൂടെ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അവസരവാദികള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

Top