vm sudheeran’s statement about train ticket issue

vm sudheeran

തിരുവനന്തപുരം: തിരക്കേറിയ സമയത്ത് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ദ്ധന പിന്‍വലിക്കില്ലെന്ന റെയില്‍വെ മന്ത്രാലയത്തിന്റെ നിലപാട് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.

സാധാരണ നിരക്കിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നതിന്റെ ഭാരം താങ്ങേണ്ടി വരുന്നത് ദീര്‍ഘദൂര യാത്രക്കാരാണ്. തൊഴിലിനായി അന്യദേശങ്ങളില്‍ താമസിക്കുന്ന മലയാളികളാണ് ഈ തീരുമാനത്തിന്റെ പ്രധാന ഇരകള്‍.

നീതികരിക്കാനാവാത്തതും തലതിരിഞ്ഞതുമായ തുഗ്ലക്ക് പരിഷ്‌കാരമാണിത്. തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിനു പകരം യാത്രക്കാരെ ദുരിതത്തിലാക്കി ചൂക്ഷണം ചെയ്യുന്ന റെയില്‍വെ നടപടി പ്രതിഷേധാര്‍ഹമാണ്.

റെയില്‍വെയുടെ ഈ ജനദ്രോഹ നടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Top