vm sudheeran’s statement about media ban

V.M sudheeran

തിരുവനന്തപുരം : ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഭിഭാഷകരുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ .

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുളള ഇത്തരം അതിക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. അഭിഭാഷകര്‍ക്ക് മുഖ്യമന്ത്രിയാണ് പ്രചോദനം നല്‍കുന്നത്.

സര്‍ക്കാറിന്റെ മാധ്യമവേട്ട തുടരുകയാണ്. ഇത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ മൗനം അഭിഭാഷകര്‍ മുതലെടുക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു.

Top