VM sudheeran’s statement

തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ബാബുവിനെതിരെ വിജിലന്‍സ് സ്വീകരിക്കുന്ന നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു സുധീരന്‍ ആരോപിച്ചു.

വിഷയത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചില്ല എന്നു കുറ്റപ്പെടുത്തിയ സുധീരന്‍ അന്വേഷണ സംഘത്തിന്റെ പരാജയം മറയ്ക്കാനുള്ള തിരക്കു പിടിച്ച ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

വസ്തുതകളുടെ അടിസ്ഥാനത്തിലല്ല നിലവിലെ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് മുകുള്‍ വാസ്‌നിക് എന്നിവരും സുധീരനൊപ്പമുണ്ടായിരുന്നു.

Top