VM sudheeran’s silence-k babu-issue

തിരുവനന്തപുരം :മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലുളള അഭിപ്രായഭിന്നത യുഡിഎഫ് യോഗത്തിലും പ്രകടമായി.

24ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന് സുധീരന്‍ മുന്നണി യോഗത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിന് ഇടതുസര്‍ക്കാര്‍ വിജലന്‍സിനെ ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആരോപിച്ചു.

അതേസമയം, കെ.ബാബുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം പറയാതെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വീണ്ടും ഒഴിഞ്ഞുമാറി.

ബാബുവിന്റെ കാര്യത്തില്‍ പിന്നീട് അഭിപ്രായം പറയാമെന്നാണു സുധീരന്റെ നിലപാട്. ഇക്കാര്യത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് ഘടകക്ഷികള്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രതികാരമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നേരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടികള്‍ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

അതിനിടെ, യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി. അഴിമതിക്കെതിരെ ജനവികാരം ശക്തമാണെന്ന് സതീശന്‍ പറഞ്ഞു. ബാബുവുമായി ബന്ധപ്പെട്ട വിഷയം ആദ്യം പാര്‍ട്ടി ചര്‍ച്ച ചെയ്യണം. പിന്നീട്, ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top