ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തത് ഖേദകരവും ദുഖകരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ലോകായുക്തയുടെ പരാമര്‍ശത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജി വച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാന്‍ പാടില്ലാത്ത അവസ്ഥയില്‍ പെട്ടിരിക്കുന്നു. അവര്‍ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതാണെന്നും സുധീരന്‍ പറഞ്ഞു.

 

Top