vm sudheeran – vellappally nadeshan – SNDP

മലപ്പുറം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. അഭിമാനമുണ്ടെങ്കില്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം രാജിവെക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

കച്ചവടക്കാരനായ വെള്ളാപ്പള്ളിക്ക് കോണ്‍ഗ്രസിന്റെ വില അറിയില്ല. ശ്രീനാരയണീയ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി ഗുരുവിന്റെ ആശയങ്ങളെ തൂക്കിവിറ്റ ആളായാവും ചരിത്രത്തില്‍ അറിയപ്പെടുകയെന്നും സുധീരന്‍ പരിഹസിച്ചു.

Top