vm sudheeran statement about nadhapuram murder

തിരുവനന്തപുരം : കോടതി വെറുതെവിട്ട യുവാവിനെ തൂണേരിയില്‍ സിപിഎം സംഘടിതമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

കോടതിവിധി എന്തായാലും അതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്നും ലക്ഷ്യമിട്ട ശിക്ഷ ഏതു സാഹചര്യത്തിലായാലും നടപ്പിലാക്കുമെന്നുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ് ഇതില്‍ പ്രകടമാകുന്നതെന്നും സുധീരന്‍ പറഞ്ഞു.

കിരാതമായ അക്രമ രാഷ്ട്രീയത്തിന്റെയും പകപോക്കല്‍ ശൈലിയുടേയും ഏറ്റവും ഒടുവിലത്തെ സംഭവമാണിതെന്നും സുധീരന്‍ വ്യക്തമാക്കി.

കോടതിയോ പൊലീസോ അല്ല ശിക്ഷ നടപ്പിലാക്കുന്നത്, തങ്ങള്‍ തന്നെയാണ് എന്ന ക്രൂര സന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കുന്നത്.

കുറ്റവാളികള്‍ക്കെതിരെ മാതൃകാപരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണമെന്നും സുധീരന്‍ പറഞ്ഞു. പ്രകോപനപരമായ ഏതു സാഹചര്യത്തിലും സംയമനം കൈവിടാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Top