ആഭ്യന്തരവകുപ്പ് പരാജയം, മോന്‍സനെതിരെ സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ആരോപണവിധേയരില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ്, ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്നും, ഇന്റലിജന്‍സ് വിഭാഗം എന്തിനെന്നും സുധീരന്‍ ചോദിച്ചു.

മാത്രമല്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. വിഷയം രാഷ്ട്രീയവിവാദമാക്കരുതെന്നും സുധാകരനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധീരന്‍ പ്രതികരിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവര്‍ കുറ്റക്കാരാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും, ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മോന്‍സണെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം ടി.വി കേസ്, ശില്‍പി സുരേഷിന്റെ കേസ് എന്നിവയിലാണ് കസ്റ്റഡി ആവശ്യം.

Top