vm sudheeran sent letter to speaker

VM-Sudheeran-

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. നിയമാസഭാ നോട്ടീസില്‍ ഇഎംഎസ് പ്രതിമയുടെ ചിത്രം മാത്രം ഉള്‍പ്പെടുത്തിയതിനെതിരെയാണ് വി എം സുധീരന്‍ കത്തുനല്‍കിയത്.

ഗാന്ധിജിയെയും അംബേദ്ക്കറെയും ഒഴിവാക്കുകയും പകരം ഇഎംഎസിന്റെ ചിത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുത് പ്രതിഷേധാര്‍ഹമാണെന്ന് സുധീരന്‍ പറഞ്ഞു.

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടീസില്‍ നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നുളള ഫോട്ടോയ്ക്ക് പകരം വളപ്പിന് പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കും വിധത്തിലുളള ഫോട്ടോയാണ് കവറില്‍ അച്ചടിച്ചിരിക്കുന്നതെന്നാണ് ആരോപണം.

നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നു ചിത്രമെടുത്താല്‍ ഗാന്ധിജിയുടെ കൂറ്റന്‍ പ്രതിമ ഒഴിവാകില്ല. എന്നാല്‍ ഗാന്ധിജിയുടെയും ഡോ. ബി.ആര്‍.അംബേദ്കറുടെയും നെഹ്‌റുവിന്റെയും പ്രതിമ ഒഴിവാക്കി നിയമസഭാ വളപ്പിനു പുറത്ത്, നഗരസഭാ സ്ഥലത്തു മരങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് ജൂബിലി നോട്ടിസില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ആരോപണം.

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിയുടെ പേരില്ലായിരുന്നു. ഇതിനെതിരെയും പ്രതിഷേധവുമായി സുധീരന്‍ രംഗത്തെത്തിയിരുന്നു.

Top