vm sudheeran opposing vellappally

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജീവിതത്തിലിതുവരെ വെള്ളാപ്പള്ളി വേദിയറിഞ്ഞ് സംസാരിച്ചിട്ടില്ലെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

താന്‍ ഏത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണെന്ന് വെള്ളാപ്പള്ളിക്കറയില്ല. സോണിയാ ഗാന്ധി ശിവഗിരിയില്‍ സംസാരിച്ചത് വേദിയറിഞ്ഞ് തന്നെയാണ്. ഔചിത്യത്തോടെ പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. അതിനെ വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ല. വൈദ്യരെ സ്വയം ചികിത്സിക്കുക എന്നാണ് വെള്ളാപ്പള്ളിയോട് പറയാനുള്ളതെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്ത ഡിസിസി ഭാരവാഹികളെ നീക്കം ചെയ്യുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

Top