vm-sudheeran on law academy issue

vm-sudheeran

തിരുവനന്തപുരം: ലോ അക്കാദമി നിലപാടുകള്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. നിയമം പഠിപ്പിക്കേണ്ട സ്ഥാപനമാണ് നിയമലംഘനം നടത്തുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമി ദുരുപയോഗം ചെയ്ത സംഭവത്തില്‍ അന്വേഷണം വേണം. വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കരുത്. ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണം. തെറ്റായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണം.നിയമം നോക്കിയാല്‍ ലക്ഷ്മി നായര്‍ എത്ര കേസുകളില്‍ പ്രതിയാകുമെന്നും അദ്ദേഹം ചോദിച്ചു.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദിവാസികള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top