കെപിസിസിയുടെ നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും യോഗത്തിലേയ്ക്ക് ക്ഷണമില്ല

തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഇന്ന് ചേരാനിരിക്കെ വിഎം സുധീരനും കെ മുരളീധരനും യോഗത്തിലേയ്ക്ക് ക്ഷണമില്ല. കെപിസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്.

യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍, പാര്‍ലമെന്റ് പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.

കെഎം മാണിക്കും കേരളകോണ്‍ഗ്രസ്സിനും രാജ്യസഭാ സീറ്റ് നല്‍കിയതില്‍ സുധീരന് തുടക്കം മുതല്‍ തന്നെ വിമര്‍ശനവുമായി എത്തിയിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് അപകടം ഉണ്ടാക്കുമെന്ന് കെ മുരളീധരനും പറഞ്ഞിരുന്നു. ഇത്തരത്തില്‍ പരസ്യമായി നിലപാട് സ്വീകരിച്ചതിനാലാകാം രണ്ട് പേര്‍ക്കും ക്ഷണം ലഭിക്കാതിരുന്നത്.

Top