vm sudheeran kpcc president

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം വിഎം സുധീരന്‍ രാജിവെച്ചു.

അനാരോഗ്യം കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ന് തന്നെ രാജിക്കത്ത് സോണിയാന്ധിക്ക് അയക്കുമെന്നും സുധീരന്‍ അറിയിച്ചു.

തന്റെ രാജിക്ക് ഉള്‍പാര്‍ട്ടി രാഷ്ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒഴിയുക എന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

വേണമെങ്കില്‍ തനിക്ക് അധ്യക്ഷ പദവിയില്‍ നിന്നും അവധിയെടുത്ത് മാറിനില്‍ക്കാം. പക്ഷേ, അതു ശരിയായ നടപടിയായി തോന്നാത്തതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.

രാജിക്കാര്യം താന്‍ ആരുമായും ആലോചിച്ചിട്ടില്ല. ആലോചിച്ചാല്‍ ഒരുപാട് തടസങ്ങളുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് ഇതിനുള്ള സ്വാതന്ത്ര്യം താന്‍ സ്വീകരിക്കുകയായിരുന്നു. തന്റെ പ്രവര്‍ത്തനകാലത്ത് ഒപ്പം നിന്ന എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദിപറയുന്നു.

ഈ ഘട്ടത്തില്‍ ഒഴിയേണ്ടി വന്നതില്‍ വിഷമമുണ്ട്. പാര്‍ട്ടിയാണ് പ്രധാനം,വ്യക്തികള്‍ക്ക് പ്രസക്തിയില്ല. എഐസിസി എത്രയും വേഗം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ഫെബ്രുവരിയിലാണ് സുധീരന്‍ കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

Top