കെപിസിസി പുന:സംഘടനയില്‍ നടന്നത് ഗ്രൂപ്പ് വീതംവെപ്പാണെന്ന് വിഎം സുധീരന്‍

VM sudheeran

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ നടന്നത് ഗ്രൂപ്പ് വീതംവെപ്പാണെന്ന് വിഎം സുധീരന്‍.

കെപിസിസി ഭാരവാഹിപ്പട്ടിക തയ്യാറാക്കുന്നതില്‍ സങ്കുചിതമായ താല്‍പര്യങ്ങളാണ് ഉണ്ടായതെന്നും ഇനിയെങ്കിലും വീഴ്ച പരിഹരിച്ച് മുന്നോട്ട് പോകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് നിയമലംഘനങ്ങള്‍ സ്ഥിരീകരിക്കുന്നതാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി എടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ആരോപണം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം വരെ രാജിവെക്കാമെന്ന് പറഞ്ഞ തോമസ് ചാണ്ടി വാക്കുപാലിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.

Top