നമ്മുടെ പൊലീസ് സംവിധാനത്തിന് എന്തുപറ്റി?: തിയേറ്റര്‍ പീഡന സംഭവത്തെ വിമര്‍ശിച്ച് സുധീരന്‍

sudheeran

തിരുവനന്തപുരം: മലപ്പുറത്തെ തിയേറ്റര്‍ പീഡന സംഭവത്തില്‍ സ്വീകരിച്ച പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പരാതി കിടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസും ഇക്കാര്യത്തില്‍ കുറ്റവാളികളാണെന്നും ഇപ്പോഴത്തെ ഭരണനേതൃത്വത്തിന്റെ മനോഭാവത്തിനും പ്രവര്‍ത്തനരീതിക്കും അടിമുടി മാറ്റം വന്നില്ലെങ്കില്‍ അക്ഷരാര്‍ഥത്തില്‍ നാട് കുട്ടിച്ചോറാകുമെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നമ്മുടെ പൊലീസ് സംവിധാനത്തിന് എന്തുപറ്റിയെന്ന ചോദ്യം നാടാകെ ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കരുക്കള്‍ നീക്കുന്നതായി വാര്‍ത്ത പുറത്തുവരുന്നുണ്ട്. തങ്ങളുടെ വീഴ്ചകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ ക്രൂശിക്കുന്ന ഇത്തരം ശൈലി പൊലീസിന് കൂടുതല്‍ നാണക്കേടുണ്ടാക്കുകയേ ഉള്ളൂ എന്നും സുധീരന്‍ പറഞ്ഞു.

Top