ബാലഭാസ്‌കറിന് ബാഷ്പാഞ്ജലി അര്‍പ്പിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഫേസ്ബുക്കിലൂടെയാണ് സുധീരന്‍ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ ദു:ഖമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അനുഗ്രഹീത സംഗീതജ്ഞനായ ബാലഭാസ്കറിൻ്റെ ആകസ്മിക വേർപാടിൽ അതിയായി ദുഃഖിക്കുന്നു.

വയലിൻ വാദ്യത്തിൽ മഹാത്ഭുതം സൃഷ്ടിച്ച ബാലഭാസ്കർ എന്നെന്നും നമ്മുടെ മനസിൽ നിറഞ്ഞുനിൽക്കും.

ജനപ്രിയ കലാകാരനായ ബാലഭാസ്കറിന് ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.

Top