കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി വി.എം.സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെഎസ്യുവിനെ ദുര്‍ബലമാക്കിയത് പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഗ്രൂപ്പുകള്‍ വന്നതോടെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ അനാരോഗ്യകരമായ ഇടപെടലുകളുണ്ടായി. ഇനിയെങ്കിലും കെഎസ്യുവിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണം.

പഴയ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും തിരിച്ചുകൊണ്ടുവരണമെന്നും കെഎസ്യുവിന് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള കുറിപ്പില്‍ സുധീരന്‍ പറഞ്ഞു.

 

Top