ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെ; വി.ഡി സതീശനെ അഭിനന്ദിച്ച് സുധീരന്‍

തിരുവനന്തപുരം: കേരള നിയമസഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശനെ അഭിനന്ദിച്ച് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍തൂക്കം ലഭിച്ചു. ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്.

 

Top