കേന്ദ്രമന്ത്രി അനന്ദ് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ അകാല നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ആ നല്ല സുഹൃത്തിന് സ്‌നേഹാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ അകാല നിര്യാണത്തിൽ അതിയായി ദുഃഖിക്കുന്നു.

ആറുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ രാഷ്ട്രീയത്തിനതീതമായി വിപുലമായ സൗഹൃദബന്ധം പുലർത്തിയ പാർലമെന്റേറിയനാണ്.

ലോക്സഭയിൽ അംഗമായിരുന്ന കാലത്ത് അദ്ദേഹവുമായി വ്യക്തിപരമായ സുഹൃത് ബന്ധം ഉണ്ടായിരുന്നത് അനുസ്മരിക്കുന്നു. ആ നല്ല സുഹൃത്തിന് സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.

Top