കോണ്‍ഗ്രസ്സിന്റെ കുപ്പായമിട്ടയാള്‍ ചാണ്ടിയുടെ കേസ് വാദിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് വി.എം സുധീരന്‍

VM sudheeran

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി കേസ് വാദിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് വി.എം സുധീരന്‍.

കോണ്‍ഗ്രസ്സിന്റെ കുപ്പായമിട്ടയാള്‍ കേസ് വാദിക്കുന്നത് തെറ്റായ നടപടിയാണെന്നും, തന്റെ എതിര്‍പ്പ് ഹൈകമാന്റിനെ അറിയിക്കുമെന്നും സുധീരന്‍ അറിയിച്ചു.

തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖയാണ് കോടതിയില്‍ കേസ് വാദിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടാണ് വിവേക് തന്‍ഖ കൊച്ചിയില്‍ എത്തിയത്.

Top