വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

കോഴിക്കോട്: വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി.

2004-2008 കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍, ഫഌറ്റ് എന്നിവ ഇതില്‍പ്പെടും.

പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്്.

മലബാര്‍ സിമന്റ്‌സ് അഴിമതി നടന്ന കാലഘട്ടത്തിലായിരുന്നു സ്വത്തുക്കള്‍ സമ്പാദിച്ചത്.

മാത്രമല്ല, ഈ സമയത്തായിരുന്നു മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവും.

ഈ വര്‍ഷം മാര്‍ച്ചിലാണ് മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്‍ കീഴടങ്ങിയത്. പാലക്കാട് വിജിലന്‍സ് സംഘത്തിന് മുമ്പാകെയായിരുന്നു കീഴടങ്ങിയത്.

Top