വില്‍എസി മീഡിയ പ്ലെയറിന് ഇന്ത്യയില്‍ നിരോധനം

ദില്ലി: ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം  കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎൽസി. വീഡിയോലാൻ പ്രോജക്‌റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ  വിഎൽസി മീഡിയ നാമ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏകദേശം രണ്ട് മാസം മുൻപ് ഇന്ത്യയിൽ വിഎൽസി മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്തിരുന്നു.എന്നാലിതുവരെ കമ്പനിയോ കേന്ദ്രഗവൺമെന്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നാണ് ആരോപണം. അതുകൊണ്ടാണ് പ്ലെയർ രാജ്യത്ത് നിരോധിച്ചതെന്നാണ്  ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘകാല സൈബർ ആക്രമണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.

ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടൽ. അതാകാം കൂടുതൽ വിശദാംശങ്ങൾ കമ്പനിയോ സർക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കൾ ഇപ്പോഴും പ്ലാറ്റ്‌ഫോമിന് നിയന്ത്രണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.  ട്വിറ്റർ ഉപയോക്താക്കളിൽ ഒരാളായ ഗഗൻദീപ് സപ്ര എന്ന ഉപയോക്താവ് വിഎൽസി വെബ്‌സൈറ്റിന്റെ നിലവിലെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തു.

Top