ഡോണള്‍ഡ് ട്രംപിനേക്കാള്‍ കൂടുതല്‍ വിശ്വസ്തന്‍ പുടിനെന്ന് സര്‍വേ റിപ്പോര്‍ട്ട് . . . . .

vladimir putin

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് കൂടുതല്‍ വിശ്വസ്തനെന്ന് സര്‍വേ റിപ്പോര്‍ട്ട്.

അമേരിക്കയിലെ പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ചിലപ്പോഴെങ്കിലും ഏകാധിപതിയേപ്പോലെയാണ് പുടിന്‍ പെരുമാറുന്നതെങ്കിലും സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അദ്ദേഹമാണ് വിശ്വസ്തന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 37 രാജ്യങ്ങളിലായാണ് പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് പഠനം നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേര്‍ പുടിനെ അനുകൂലിച്ചപ്പോള്‍ ട്രംപിനെ അനുകൂലിച്ചവര്‍ 22 ശതമാനം മാത്രം. എന്നാല്‍ ഇവര്‍ ഇരുവരുമല്ല പട്ടികയിലെ കേമന്മാര്‍. ജര്‍മ്മന്‍ ചാസലര്‍ ആംഗല മെര്‍ക്കലാണ് ഏറ്റവും വിശ്വസ്തയായ ഭരണാധികാരിയെന്നാണ് കൂടുതല്‍പേരും അഭിപ്രായപ്പെട്ടത്. 42 ശതമാനം പേരാണ് അവരെ അനുകൂലിച്ചത്.

പുടിനേക്കാല്‍ പിറകിലായി എന്ന് മാത്രമല്ല ഒബാമയുടെ ഏഴയലത്തു പോലും ട്രംപ് വരില്ലെന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പട്ടത്രെ. ട്രംപോ ഒബാമയോ കൂടുതല്‍ കേമന്‍ എന്ന ചോദ്യത്തിന് 64 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ 20 ശതമാനം പേര്‍ മാത്രമാണ് ട്രംപിനൊപ്പം നിന്നത്. ഇവിടെയും തീര്‍ന്നില്ല ട്രംപ് ധിക്കാരിയും അപകടകാരിയുമാണെന്നും അദ്ദേഹത്തിന് അസഹിഷ്ണുതയാണെന്നും ഏറെപ്പേര്‍ അഭിപ്രായപ്പെട്ടന്നും പ്യൂ സര്‍വേ ഫലം വ്യക്തമാക്കി.

2017 ഫെബ്രുവരി 16 മുതല്‍ മേയ് എട്ടുവരെ നടത്തിയ സര്‍വേയുടെ ഫലമാണ് പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് പുറത്തുവിട്ടിരിക്കുന്നത്.

Top