യുക്രൈന്‍ പ്രസിഡന്റായി വ്ളാദിമിര്‍ സെലെന്‍സ്‌കി അധികാരമേറ്റു

യുക്രൈന്‍: ടെലിവിഷന്‍ ഹാസ്യ താരമായ വ്ളാദിമിര്‍ സെലെന്‍സ്‌കി യുക്രൈന്‍ പ്രിസിഡന്റായി അധികാരമേറ്റു. രാഷ്ട്രീയ രംഗത്ത് മുന്‍പരിചയമില്ലാത്ത സെലെന്‍സി വലിയ ജനപിന്തുണയോടെയാണ് മുന്‍ പ്രസിഡന്റ് പെട്രോ പൊറോഷോങ്കയെ തോല്‍പ്പിച്ച് അധികാരത്തിലേറിയത്.

പ്രസിഡന്റായി അധികാരമേറ്റയുടനെ പാര്‍ലമെന്റ് പിരിച്ചുവിട്ട് നേരത്തെ തന്നെ ഇലക്ഷന്‍ നടത്തുമെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചു. യുക്രൈന്‍ പ്രസിഡന്റ് ആയി അധികാരമേറ്റ തന്റെ ആദ്യ ദൗത്യം കിഴക്കന്‍ യുക്രൈനില്‍ റഷ്യയും വിമതരുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുക എന്നാതാകുെമന്നും പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ പുതിയ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയെ സ്വാഗതം ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തയാറായില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സെലെന്‍സ്‌കി പരാജയപ്പെടുമെന്നാണ് പ്രവചിച്ചതെങ്കിലും നാല്‍പത്തിയൊന്നുകാരനായ സെലെന്‍സ്‌കി എഴുപത്തിമൂന്ന് ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.

Top