ദനഹാ പെരുന്നാള്‍ ; കൊടുംശൈത്യത്തില്‍ സെലിഗര്‍ തടാകത്തില്‍ പുടിന്റെ സ്‌നാനം

vladmir putin

മോസ്‌കോ: കൊടുംശൈത്യത്തിലും തണുത്തുറഞ്ഞ തടാകത്തില്‍ സ്‌നാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍. ദനഹാ പെരുന്നാളിനോട് അനുബന്ധിച്ച് സെലിഗര്‍ തടാകത്തിലായിരുന്നു പുടിന്റെ സ്‌നാനം. കമ്പിളിക്കോട്ടും ബൂട്ടും ധരിച്ചെത്തിയ പുടിന്‍ ഇവയഴിച്ചു വെച്ച് തടാകത്തില്‍ മുങ്ങിനിവരുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ഔദ്യോഗിക ടെലിവിഷനാണ് പുറത്ത് വിട്ടത്.

ജോര്‍ദാന്‍ നദിയിലെ യേശു ക്രിസ്തുവിന്റെ ജ്ഞാന സ്‌നാനത്തിന്റെ ഓര്‍മ്മയ്ക്കായാണ് വിശ്വാസികള്‍ ദനഹാ പെരുന്നാളിന് നദികളിലും തടാകങ്ങളിലും സ്‌നാനം ചെയ്യുന്നത്. തടാകത്തിലേയ്ക്ക് ഇറങ്ങുന്നതിനിടെ പുടിന്‍ കുരിശു വരയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോസ്‌കോയ്ക്ക് 400 കിലോമീറ്റര്‍ അകലെയാണ് സെലിഗര്‍ തടാകം സ്ഥിതി ചെയ്യുന്നത്.

Top